Recipes in Malayalam
ജനുവരി 1, 2010 -ല്‍ 3:06 pm | Posted in Uncategorized | ഒരു അഭിപ്രായം ഇടൂമലയാളം പാചകക്കുറിപ്പുകള്‍
:: Kerala Recipes :: Recipies in Malayalam
World Wide Delivery – Lowest Shipping Charges
മീൻ പൊരിച്ചത് Fish Fry
ഫെബ്രുവരി 20, 2009 -ല്‍ 8:53 am | Posted in മീന്‍ | 1 അഭിപ്രായംമീൻ പൊരിച്ചത്
മീൻ – 1 കിലോ
മുട്ട, റൊട്ടിപൊടി – ആവശ്യത്തിന്
1.
വെള്ളൂള്ളി – 6 അല്ലി
ചുവന്നുള്ളി – 5 അല്ലി
ഇഞ്ചി – അര ഇഞ്ച് കഷ്ണം
കടുക് – 1/4 ടേബിൾ സ്പൂൺ
മസാല – 1 ടേബിൾ സ്പൂൺ
മുളക്പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1/4 ടേബിൾ സ്പൂൺ
പുതിനീയില – 4 തണ്ട്
മല്ലി ഇല – 2 തണ്ട്
2.
ചെറുനാരങ്ങ – 1 (നീര് എടുക്കണം)
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
1 ലെ എല്ലാ ചേരുവകളും കൂട്ടി അരച്ച് അതിൽ ചെറുനാരങ്ങാ നീരും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിച്ച് അതിൽ മീൻ കഷ്ണങ്ങളിട്ട് 1 മണിക്കൂർ നേരം വെച്ചതിനുശേഷം പകുതി വേവിൽ വറുത്തെടുക്കുക. ചൂടാറിയതിനുശേഷം മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പുരട്ടി വറുത്തെടുക്കുക.
ക്രിസ്പി ഫിഷ് പൈ Crispy Fish Pie
ഫെബ്രുവരി 20, 2009 -ല്‍ 8:52 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂക്രിസ്പി ഫിഷ് പൈ
ഉപ്പ് ബിസ്കറ്റ് (പൊടിച്ചത്) – 120 ഗ്രാം
വെണ്ണ – 3 വലിയ സ്പൂൺ
മുട്ട – 2
പാൽ – 1 കപ്പ്
മീൻ വെന്തത് – 2 കപ്പ്
സവാള ചെറുതാക്കി അരിഞ്ഞത് – 3/4 കപ്പ്
കുരുമുളകു പൊടി – 1 ടീ സ്പൂൺ
ചീസ് ചുരണ്ടിയത് – 6 വലിയ സ്പൂൺ
ബിസ്കറ്റ് പൊടിക്കണം. മീൻ വൃത്തിയാക്കി 2 പച്ചമുളക് കീറിയതും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും അര വലിയ സ്പൂൺ വിനാഗിരിയും അല്പം വെള്ളവും ചേർത്തു വെന്തു പറ്റിക്കണം. അത് ഒരു വിധം വലിയ കഷ്ണങ്ങളായി അടർത്തണം. ബിസ്ക്ക്റ്റ് പൊടിയും വെണ്ണയും ഒരുമിച്ച് കുഴച്ച് മൂന്നിലൊന്ന് ഭാഗം മാറ്റിവെച്ച ശേഷം ഒരു പാത്രത്തിന്റെ അടിയിൽ നിരത്തി അമർത്തി വെയ്ക്കണം (395 ഡിഗ്രി) ചൂടിൽ 10 മിനിട്ടു നേരം ചുടണം. മുട്ട അധികം പതയ്ക്കാതെ അടിച്ചതും ബാക്കി എല്ലാ സാധനങ്ങളും പകത്തിനു ഉപ്പും ചേർത്ത് ബിസ്കറ്റിന്റെ പുറത്തു നിരത്തണം. ബാക്കി (മൂന്നിലൊന്ന്) പൊടി ഇതിന്റെ എല്ല ഭാഗത്തും വിതറി ചീസ് ചുരണ്ടിയതു മീതെ ഇട്ട് 1 മണിക്കൂർ ബെയ്ക്കു ചെയ്യുക.
ഫിഷ് പൈ Fish Pie
ഫെബ്രുവരി 20, 2009 -ല്‍ 8:51 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂഫിഷ് പൈ
മീൻ 1/2 കിലോ
സവാള – 1/2 കിലോ
ഇഞ്ചി പച്ചമുളക് കുരുമുളക് പൊടി ആവശ്യത്തിന്
വെണ്ണ – 150 ഗ്രാം
ചീസ് – 25 ഗ്രാം
മൈദ – 2 ടീ സ്പൂൺ
പാൽ – 1 കപ്പ്
ഉരുളൻക്കിഴങ്ങ് – 25 ഗ്രാം
മീൻ ഉപ്പിൽ വേവിക്കുക. മുള്ള് കളഞ്ഞ് ദശ എടുക്കുക. ഉരുളൻക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് വെണ്ണയും ചേർത്ത് വെയ്ക്കുക. എണ്ണ ചൂടാക്കി ഉള്ളി ചുവക്കേ വറക്കുക. ഇഞ്ചി പച്ചമുളക് ചെറുതായി അരിഞ്ഞ് ഉള്ളിയുടെ കൂടെ ഇടുക. മൈദ ഇട്ട് അടുപ്പിൽ നിന്നും ഇറക്കി ചൂടാറ്റുക. വീണ്ടും അടുപ്പിൽ വെച്ച് പാൽ ഒഴിച്ച് മീൻ ഇട്ട് വേവിക്കുക. മീൻ വെന്ത് കഴിയുമ്പോൾ കുരുമുളക് പൊടിയും വേപ്പിലയും ചേർത്ത് ഇറക്കി വെയ്ക്കുക. ഒരു ‘പൈ പാത്രത്തിൽ’ ചീസ് ചിരണ്ടി ഇട്ട് മീൻ ഇടുക. മീതെ ഉരുളൻ ക്കിഴങ്ങ് ഇട്ട് ബെയ്ക്ക് ചെയ്യുക.
കരിമീൻ പൊള്ളിച്ച്ത് Karimeen Pollichathu
ഫെബ്രുവരി 20, 2009 -ല്‍ 8:50 am | Posted in മീന്‍ | 1 അഭിപ്രായംകരിമീർ പൊള്ളിച്ച്ത്
കരിമീൻ – 1/2 കിലോ
ഇഞ്ചി – അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
പച്ചമുളക് പൊളിച്ചത് – 5
ചുവന്നുള്ളി അരിഞ്ഞത് – 1/2 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് – 1 ടീ സ്പൂൺ
വേപ്പില – 2 തണ്ട്
മല്ലി പൊടി – 1-1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 1/4 കപ്പ്
കരിമീൻ ചെത്തി രണ്ടായി മുറിച്ചുവരഞ്ഞ് വെയ്ക്കുക. മല്ലി, മുളക്, മഞ്ഞൾ പൊടികൾ നന്നയി അരച്ച് എടുക്കുക. ഈ അരച്ചതിൽ ഉപ്പും ചേർത്ത് മീൻ വരഞ്ഞ് വെച്ചിരിക്കുന്നത് രണ്ട് വശം നന്നായി പുരട്ടി 1 മണിക്കൂർ വെയ്ക്കുക. ഇഞ്ചി ചുവന്നുള്ളി വെളുത്തുള്ളി പച്ചമുളക് എല്ലാം. കല്ലിൽ വെച്ച് ചതച്ച് എടുക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചതച്ചതും വേപ്പിലയും ചേർത്ത് നന്നായി വഴറ്റി ഒരു വിധം ചുവന്നു തുടങ്ങുപോൾ അരച്ച മസാല ബാക്കിയുള്ളത് ചേർത്ത് നന്നായി വഴറ്റി എണ്ണ തിരിയുമ്പോൾ 2 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിക്കുക. അതിന് ശേഷം മീൻ അതിൽ നിരത്തി വെച്ച് പാത്രം ചുറ്റിച്ച് വെയ്ക്കുക. മീൻ മുങ്ങി കിടക്കാനുള്ള വെള്ളമേ വേണ്ടു. 5 മിനിറ്റ് തിളച്ച മീൻ വെന്ത് കഴിയുമ്പോൾ തീ കുറച്ചിട്ട് സാവധാനം ചാറ് കുറുകി മീനിൽ പിടിക്കുന്നത് വരെ വെയ്ക്കുക. ഇടക്കിടെ പാത്രം എടുത്ത് ചുറ്റിച്ച് വെയ്ക്കണം.
ആവോലികറി Pomfret Curry
ഫെബ്രുവരി 20, 2009 -ല്‍ 8:49 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂആവോലികറി
ആവോലി – 1 കിലോ
കുരുമുളക് – 2 ടീ സ്പൂൺ
മഞ്ഞൾപൊടി – 1 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
ഉള്ളി – 1 കപ്പ് (ചതച്ച്ത്)
ഇഞ്ചി – 2 ഇഞ്ച് (ചതച്ച്ത്)
ചെറുനാരങ്ങ – 1 എണ്ണം
തക്കാളി – 2 വലുത്
നാളികേരം – 1 മുറി
മല്ലിഇല – കുറച്ച്
എണ്ണ – ആവശ്യത്തിന്
ആവോലി വെട്ടി കഴുകി നല്ലത്പോലെ വരഞ്ഞ് എടുക്കണം. കുരുമുളകും മഞ്ഞൾപൊടിയും ഉപ്പും കൂടി അരച്ച് എടുത്തതിൽ ചെറുനാരങ്ങനീർ ഒഴിച്ച് ഇളക്കി മീനിൽ പുരട്ടി 1 മണിക്കൂർ വെയ്ക്കണം. അതിനു ശേഷം മീൻ അധികം മൂക്കത്തെ വറുത്തെടുക്കണം. ബാക്കി വരുന്ന ഒരു തുടം എണ്ണയിൽ ഇഞ്ചി, ഉള്ളി പച്ചമുളക് ചതച്ച്ത് ഇട്ട് വഴറ്റ്ണം. അതിനുശേഷം തക്കാളിയും മല്ലിയിലയും വഴറ്റിയതിൽ നാളികേരത്തിന്റെ പാൽ മീൻ മുങ്ങി കിടക്കാൻ ആവശ്യത്തിൻ ഒഴിച്ച്, തിളയ്ക്കുമ്പോൾ മീൻ വറുത്ത്ത് ഇട്ട് നല്ലതുപോലെ തിളച്ച് ചാറു കുറുകുമ്പോൾ ഇറക്കി ചൂടോടെ ഉപയോഗിക്കാം.
മത്തി പൊള്ളിച്ചത് Mathi Pollichathu
ഫെബ്രുവരി 20, 2009 -ല്‍ 8:47 am | Posted in മീന്‍ | 1 അഭിപ്രായംമത്തി പൊള്ളിച്ചത്
1. മത്തി – 20
2. തക്കാളി നുറുക്കിയത് – 1 കപ്പ്
3. സവാള – 1/2 കപ്പ്
4. ചുവന്നുള്ളി – 1/2 കപ്പ്
5. ഇഞ്ചി – 2 ടേബിൾ സ്പൂൺ
6. പച്ചമുളക് – 2 ടേബിൾ സ്പൂൺ
7. വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
8. മുളക്പൊടി – 2 ടേബിൾ സ്പൂൺ
9. വേപ്പില – 4 തണ്ട്
10. പുളി – 1 നെല്ലിക്ക വലിപ്പം
3 മുതൽ 7 വരെയുള്ള ചേരുവകൾ വഴറ്റുക. അതിനുശേഷം മുളക്പൊടി ഒന്ന് വഴറ്റുക. പിന്നെ തക്കാളി ഇടണം. പ്രഷർ കുക്കറിൽ എണ്ണ ഒഴിച്ച് കറിവേപ്പില വറക്കുക. അതു കഴിഞ്ഞ് മത്തി ഇടണം. വഴറ്റിയ സാധനങ്ങളും മുകളിൽ ഇടുക.
പുളിവെള്ളതിന്റെ കൂടെ ഒരു കപ്പ് വെള്ളം കൂടി ചേർക്കണം. പ്രഷർ കുക്കർ അടച്ച് ആവി വന്നതിനുശേഷം, വെയിറ്റ് ഇടുക. പ്രഷർ വന്നുകഴിഞ്ഞ് 10 മിനിറ്റ് വെയ്ക്കുക.
ബേയ്ക്ക്ഡ് ഫിഷ് മസാല Baked Fish Masala
ഫെബ്രുവരി 20, 2009 -ല്‍ 8:46 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂബേയ്ക്ക്ഡ് ഫിഷ് മസാല
മീൻ – അര കിലോഗ്രാം
എണ്ൺ – 1/2 കപ്പ്
കുരുമുളക്പൊടി – 1/2 ടീ സ്പൂൺ
മുളകുപൊടി – 2 ടീ സ്പൂൺ
സവാള – 5
വെളുത്തുള്ളി – 7 അല്ലി
ഇഞ്ചി – 1 ഇഞ്ച്
പച്ചമുളക് – 3
തക്കളി – 5
സോയാ സോസ് – 1 ടീ സ്പൂൺ
പുളി – 1 നെല്ലിക്ക വലിപ്പം
വിനാഗിരി – 1 ടേബിൽ സ്പൂൺ
എണ്ണ ചൂടാകുമ്പോൾ സവാള നിറം പോകാതെ കുറച്ചു സമയം വാട്ടുക. പച്ചമുളക് നടുകീറിയതും വെളുത്തുള്ളി നടുകീറിയതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും മുളക്പൊടിയും ചേർത്ത് ഒന്ന് വാട്ടിയതിനു ശേഷം ഉടനെ തക്കാളി അരിഞ്ഞത് ചേർക്കുക. പുളി പിഴിഞ്ഞതും മീനും ഉപ്പും ചേർക്കുക.
5 മിനിട്ട് കഴിമ്പോൾ ബാക്കിയുള്ള കുരുമുളക്പൊടി, സോസ് വിനാഗിരി എന്നിവ ചേർത്ത് ഒന്ന് തിളച്ച്തിനുശേഷം ഒാവൻവെയർ പാത്രത്തിലാക്കി 1 മണിക്കൂർ ബേയ്ക്ക് ചെയ്യുക.
ബട്ടൂറാ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ നല്ലതാണ്.
ചെമ്മീൻ കട്ലറ്റ് Prawn Cutlet
ഫെബ്രുവരി 20, 2009 -ല്‍ 8:46 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂചെമ്മീൻ കട്ലറ്റ്
അര കിലോ നല്ല ചെമ്മീൻ കുറച്ച് പുളിയിട്ട് പറ്റിക്കുക. കുറച്ച് ചിരകിയ തേങ്ങ, മൂന്ന് പച്ചമുളക്, ഒരു നുള്ളു ജീരകം, കുറച്ചു വെളുത്തുള്ളി കുറച്ചു മഞ്ഞൾ ഇതെല്ലം കൂടി ഒതുക്കി എടുത്ത് ചെമ്മീൻ ഒതുക്കിയതും കൂടി യോജിപ്പിച്ച് ഉപ്പ് വറ്റിച്ചതും ചേർത്ത് വട പോലെ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
സ്റ്റഫ്ഡ് ഫിഷ് റോൾസ് Stuffed Fish rolls
ഫെബ്രുവരി 20, 2009 -ല്‍ 8:41 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂസ്റ്റഫ്ഡ് ഫിഷ് റോൾസ്
മീൻ – അര കിലോ
മുട്ട മുഴുങ്ങി കൊത്തിയരിഞ്ഞത് – 2
ചെമ്മീൻ – 250 ഗ്രാം
പച്ചമുളക് – 3
ഇഞ്ചി – 1 ഇഞ്ച് കഷ്ണം
മല്ലിയില – കുറച്ച്
കുരുമുളക് പൊടി – 1 ടീ സ്പൂൺ
സോയാ സോസ് – 1 ടീ സ്പൂൺ
തക്കാളി – 3
വെള്ളുള്ളി – 6 അല്ലി
മഞ്ഞൽ പൊടി – 1 ടീ സ്പൂൺ
സവാള – 2
മുട്ട – 1
മൈദ – 1 ടീ സ്പൂൺ
റോട്ടിപൊടി – ആവശ്യത്തിന്
ഉപ്പ്, എണ്ണ – പാകത്തിന്
മീൻ 4 ഇഞ്ച് നീളം, രണ്ടിഞ്ച് വീതി, 1 ഇഞ്ച് ഘനമുള്ള കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി എടുത്ത് വെള്ളം വാറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ച്തും ഉപ്പും സോയാസോസും ചേർത്ത് മീനിൽ പുരട്ടി അര മണിക്കൂർ വെയ്ക്കുക.
ചെമ്മീൻ ഉപ്പും മഞ്ഞളും ചേർത്ത്റ്റ് പുഴുങ്ങി കൊത്തിയരിയുക. തക്കളി തൊലിമാറ്റി നന്നായി കൊത്തിയരിയുക. സവോളയും മല്ലിയിലയും അതുപോലെ അരിയുക. ചെമ്മീനും, മുട്ട പുഴുങ്ങിയതും, തക്കളി, സവോള, മല്ലിയില, ഉപ്പ്, കുരുമുളക് ഇവ യോജിപ്പിക്കുക. മുട്ടയും, മാവും കൂടെ അടിച്ച് വെയ്ക്കുക. ഒാരോ മീൻ ക്ഷ്ണത്തിലും ഒരു ടേബിൾ സ്പൂൺ വീതം ചെമ്മീൻ മിശ്രിതം വെച്ച് ചുരുട്ടി മാവിൽ മുക്കി റൊട്ടിപൊടി പുരട്ടി വറുത്തെടുക്കുക.
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.
