ആവോലികറി Pomfret Curry
ഫെബ്രുവരി 20, 2009 -ല്‍ 8:49 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂആവോലികറി
ആവോലി – 1 കിലോ
കുരുമുളക് – 2 ടീ സ്പൂൺ
മഞ്ഞൾപൊടി – 1 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
ഉള്ളി – 1 കപ്പ് (ചതച്ച്ത്)
ഇഞ്ചി – 2 ഇഞ്ച് (ചതച്ച്ത്)
ചെറുനാരങ്ങ – 1 എണ്ണം
തക്കാളി – 2 വലുത്
നാളികേരം – 1 മുറി
മല്ലിഇല – കുറച്ച്
എണ്ണ – ആവശ്യത്തിന്
ആവോലി വെട്ടി കഴുകി നല്ലത്പോലെ വരഞ്ഞ് എടുക്കണം. കുരുമുളകും മഞ്ഞൾപൊടിയും ഉപ്പും കൂടി അരച്ച് എടുത്തതിൽ ചെറുനാരങ്ങനീർ ഒഴിച്ച് ഇളക്കി മീനിൽ പുരട്ടി 1 മണിക്കൂർ വെയ്ക്കണം. അതിനു ശേഷം മീൻ അധികം മൂക്കത്തെ വറുത്തെടുക്കണം. ബാക്കി വരുന്ന ഒരു തുടം എണ്ണയിൽ ഇഞ്ചി, ഉള്ളി പച്ചമുളക് ചതച്ച്ത് ഇട്ട് വഴറ്റ്ണം. അതിനുശേഷം തക്കാളിയും മല്ലിയിലയും വഴറ്റിയതിൽ നാളികേരത്തിന്റെ പാൽ മീൻ മുങ്ങി കിടക്കാൻ ആവശ്യത്തിൻ ഒഴിച്ച്, തിളയ്ക്കുമ്പോൾ മീൻ വറുത്ത്ത് ഇട്ട് നല്ലതുപോലെ തിളച്ച് ചാറു കുറുകുമ്പോൾ ഇറക്കി ചൂടോടെ ഉപയോഗിക്കാം.
ഒരു അഭിപ്രായം ഇടൂ »
RSS feed for comments on this post. TrackBack URI
ഒരു മറുപടി കൊടുക്കുക
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.