കരിമീൻ പൊള്ളിച്ച്ത് Karimeen Pollichathu
ഫെബ്രുവരി 20, 2009 -ല്‍ 8:50 am | Posted in മീന്‍ | 1 അഭിപ്രായംകരിമീർ പൊള്ളിച്ച്ത്
കരിമീൻ – 1/2 കിലോ
ഇഞ്ചി – അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
പച്ചമുളക് പൊളിച്ചത് – 5
ചുവന്നുള്ളി അരിഞ്ഞത് – 1/2 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് – 1 ടീ സ്പൂൺ
വേപ്പില – 2 തണ്ട്
മല്ലി പൊടി – 1-1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 1/4 കപ്പ്
കരിമീൻ ചെത്തി രണ്ടായി മുറിച്ചുവരഞ്ഞ് വെയ്ക്കുക. മല്ലി, മുളക്, മഞ്ഞൾ പൊടികൾ നന്നയി അരച്ച് എടുക്കുക. ഈ അരച്ചതിൽ ഉപ്പും ചേർത്ത് മീൻ വരഞ്ഞ് വെച്ചിരിക്കുന്നത് രണ്ട് വശം നന്നായി പുരട്ടി 1 മണിക്കൂർ വെയ്ക്കുക. ഇഞ്ചി ചുവന്നുള്ളി വെളുത്തുള്ളി പച്ചമുളക് എല്ലാം. കല്ലിൽ വെച്ച് ചതച്ച് എടുക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചതച്ചതും വേപ്പിലയും ചേർത്ത് നന്നായി വഴറ്റി ഒരു വിധം ചുവന്നു തുടങ്ങുപോൾ അരച്ച മസാല ബാക്കിയുള്ളത് ചേർത്ത് നന്നായി വഴറ്റി എണ്ണ തിരിയുമ്പോൾ 2 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിക്കുക. അതിന് ശേഷം മീൻ അതിൽ നിരത്തി വെച്ച് പാത്രം ചുറ്റിച്ച് വെയ്ക്കുക. മീൻ മുങ്ങി കിടക്കാനുള്ള വെള്ളമേ വേണ്ടു. 5 മിനിറ്റ് തിളച്ച മീൻ വെന്ത് കഴിയുമ്പോൾ തീ കുറച്ചിട്ട് സാവധാനം ചാറ് കുറുകി മീനിൽ പിടിക്കുന്നത് വരെ വെയ്ക്കുക. ഇടക്കിടെ പാത്രം എടുത്ത് ചുറ്റിച്ച് വെയ്ക്കണം.
1 അഭിപ്രായം »
RSS feed for comments on this post. TrackBack URI
ഒരു മറുപടി കൊടുക്കുക
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.
thank you.. it described in a simple manner. nice on…
Comment by Sundari— മാര്‍ച്ച് 21, 2009 #