ക്രിസ്പി ഫിഷ് പൈ Crispy Fish Pie
ഫെബ്രുവരി 20, 2009 -ല്‍ 8:52 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂക്രിസ്പി ഫിഷ് പൈ
ഉപ്പ് ബിസ്കറ്റ് (പൊടിച്ചത്) – 120 ഗ്രാം
വെണ്ണ – 3 വലിയ സ്പൂൺ
മുട്ട – 2
പാൽ – 1 കപ്പ്
മീൻ വെന്തത് – 2 കപ്പ്
സവാള ചെറുതാക്കി അരിഞ്ഞത് – 3/4 കപ്പ്
കുരുമുളകു പൊടി – 1 ടീ സ്പൂൺ
ചീസ് ചുരണ്ടിയത് – 6 വലിയ സ്പൂൺ
ബിസ്കറ്റ് പൊടിക്കണം. മീൻ വൃത്തിയാക്കി 2 പച്ചമുളക് കീറിയതും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും അര വലിയ സ്പൂൺ വിനാഗിരിയും അല്പം വെള്ളവും ചേർത്തു വെന്തു പറ്റിക്കണം. അത് ഒരു വിധം വലിയ കഷ്ണങ്ങളായി അടർത്തണം. ബിസ്ക്ക്റ്റ് പൊടിയും വെണ്ണയും ഒരുമിച്ച് കുഴച്ച് മൂന്നിലൊന്ന് ഭാഗം മാറ്റിവെച്ച ശേഷം ഒരു പാത്രത്തിന്റെ അടിയിൽ നിരത്തി അമർത്തി വെയ്ക്കണം (395 ഡിഗ്രി) ചൂടിൽ 10 മിനിട്ടു നേരം ചുടണം. മുട്ട അധികം പതയ്ക്കാതെ അടിച്ചതും ബാക്കി എല്ലാ സാധനങ്ങളും പകത്തിനു ഉപ്പും ചേർത്ത് ബിസ്കറ്റിന്റെ പുറത്തു നിരത്തണം. ബാക്കി (മൂന്നിലൊന്ന്) പൊടി ഇതിന്റെ എല്ല ഭാഗത്തും വിതറി ചീസ് ചുരണ്ടിയതു മീതെ ഇട്ട് 1 മണിക്കൂർ ബെയ്ക്കു ചെയ്യുക.
ഒരു അഭിപ്രായം ഇടൂ »
RSS feed for comments on this post. TrackBack URI
ഒരു മറുപടി കൊടുക്കുക
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.