ഫിഷ് പൈ Fish Pie
ഫെബ്രുവരി 20, 2009 -ല്‍ 8:51 am | Posted in മീന്‍ | ഒരു അഭിപ്രായം ഇടൂഫിഷ് പൈ
മീൻ 1/2 കിലോ
സവാള – 1/2 കിലോ
ഇഞ്ചി പച്ചമുളക് കുരുമുളക് പൊടി ആവശ്യത്തിന്
വെണ്ണ – 150 ഗ്രാം
ചീസ് – 25 ഗ്രാം
മൈദ – 2 ടീ സ്പൂൺ
പാൽ – 1 കപ്പ്
ഉരുളൻക്കിഴങ്ങ് – 25 ഗ്രാം
മീൻ ഉപ്പിൽ വേവിക്കുക. മുള്ള് കളഞ്ഞ് ദശ എടുക്കുക. ഉരുളൻക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് വെണ്ണയും ചേർത്ത് വെയ്ക്കുക. എണ്ണ ചൂടാക്കി ഉള്ളി ചുവക്കേ വറക്കുക. ഇഞ്ചി പച്ചമുളക് ചെറുതായി അരിഞ്ഞ് ഉള്ളിയുടെ കൂടെ ഇടുക. മൈദ ഇട്ട് അടുപ്പിൽ നിന്നും ഇറക്കി ചൂടാറ്റുക. വീണ്ടും അടുപ്പിൽ വെച്ച് പാൽ ഒഴിച്ച് മീൻ ഇട്ട് വേവിക്കുക. മീൻ വെന്ത് കഴിയുമ്പോൾ കുരുമുളക് പൊടിയും വേപ്പിലയും ചേർത്ത് ഇറക്കി വെയ്ക്കുക. ഒരു ‘പൈ പാത്രത്തിൽ’ ചീസ് ചിരണ്ടി ഇട്ട് മീൻ ഇടുക. മീതെ ഉരുളൻ ക്കിഴങ്ങ് ഇട്ട് ബെയ്ക്ക് ചെയ്യുക.
ഒരു അഭിപ്രായം ഇടൂ »
RSS feed for comments on this post. TrackBack URI
ഒരു മറുപടി കൊടുക്കുക
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.