മീൻ പൊരിച്ചത് Fish Fry
ഫെബ്രുവരി 20, 2009 -ല്‍ 8:53 am | Posted in മീന്‍ | 1 അഭിപ്രായംമീൻ പൊരിച്ചത്
മീൻ – 1 കിലോ
മുട്ട, റൊട്ടിപൊടി – ആവശ്യത്തിന്
1.
വെള്ളൂള്ളി – 6 അല്ലി
ചുവന്നുള്ളി – 5 അല്ലി
ഇഞ്ചി – അര ഇഞ്ച് കഷ്ണം
കടുക് – 1/4 ടേബിൾ സ്പൂൺ
മസാല – 1 ടേബിൾ സ്പൂൺ
മുളക്പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1/4 ടേബിൾ സ്പൂൺ
പുതിനീയില – 4 തണ്ട്
മല്ലി ഇല – 2 തണ്ട്
2.
ചെറുനാരങ്ങ – 1 (നീര് എടുക്കണം)
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
1 ലെ എല്ലാ ചേരുവകളും കൂട്ടി അരച്ച് അതിൽ ചെറുനാരങ്ങാ നീരും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിച്ച് അതിൽ മീൻ കഷ്ണങ്ങളിട്ട് 1 മണിക്കൂർ നേരം വെച്ചതിനുശേഷം പകുതി വേവിൽ വറുത്തെടുക്കുക. ചൂടാറിയതിനുശേഷം മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പുരട്ടി വറുത്തെടുക്കുക.
1 അഭിപ്രായം »
RSS feed for comments on this post. TrackBack URI
ഒരു മറുപടി കൊടുക്കുക
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.
ചിത്രങ്ങൾ കൂടി കൊടുത്തെങ്കിൽ കൂടുതൽ നന്നായേനെ………..
വീണ്ടും എഴുതുക………
അനീഷ് പുത്തലത്ത്
Comment by അനീഷ് പുത്തലത്ത്— ജൂലൈ 22, 2011 #